
No to Dowry with Fayisa Ummer Mumhammed (Malayalam)|| Production for Sex Education Kerala|| Scicle Podcast
Episode · 15 Plays
Episode · 15 Plays · 30:21 · Jun 27, 2021
About
പുരോഗമനം ഊർധശ്വാസത്തിന് വേണ്ടി  കേഴുന്ന  സമൂഹത്തിൽ, നിലനില്പ്  പിടിച്ചുലയ്ക്കപ്പെടാൻ ശേഷിയുള്ള പിന്തിരിപ്പൻ ആശയങ്ങളും അതിലൂന്നിയുള്ള പ്രവർത്തനങ്ങളുടേയുമൊക്കെ പരിണിതഫലം വിരൽചൂണ്ടുന്നത് ഇനിയും പറയേണ്ടിവരുന്ന, ഇനിയും ചർച്ചചെയ്യേണ്ടിവരുന്ന,   വിഷലിപ്തമായ മൗലികവിത്തുകളിലേക്കാണ്. നിയമപ്രകാരം നിരോധനത്തിന്റെ താക്കീത് ലഭിച്ചിട്ടും, മനുഷ്യ  ചിന്തകളിൽ  അശ്ശേഷംഭയമില്ലാതെ നിറഞ്ഞാടുന്ന ദുർഗുണ പ്രതിരൂപങ്ങളെ തച്ചുടക്കുകതന്നെ വേണം. സ്ത്രീധന നിരോധനത്തിന്റെ പ്രാധാന്യം മനസ്സിലാവാത്തർ ഇവിടെ ജീവിതം തുടരുകയും, അതിനു ഇരയാവർ മരിക്കേണ്ടി വരുന്നതും സമൂഹത്തിന്റെ പതനമാണ്. പീഡാനാനുഭവങ്ങൾ തുടർക്കഥയാവുന്ന നമ്മുടെ ചുറ്റുപാടിലേക്കു ശബ്ദമുയർത്തേണ്ട അനിവാര്യത അതിന്റെ പാരമ്യത്തിലെത്തിനിൽക്കുക്കയുംചെയ്യുന്ന ഈ സന്ദർഭത്തിൽ, എതിർപ്പിന്റെ ശബ്‍ദങ്ങൾ ഇനിയുമുയരട്ടെ. ചോദ്യംചെയ്യുന്നത് ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയുടെ കാരുണ്യംകൊണ്ടു മാത്രമല്ല. നാളെ ഈ ചോദ്യംചെയ്യലുകൾ അലയടിക്കുമെന്ന ഉറപ്പുള്ളതുകൊണ്ടുംകൂടിയാണ്. സ്ത്രീധന കൊടുക്കൽ വാങ്ങലുകൾക്കെതിരെ സംസാരിക്കുകയാണ് ഫയിസ  ഉമ്മർ മുഹമ്മദ്, Lend your ears to the right people.A Production for Sex Education Kerala.Production firm: Scicle Podcast.Thanks: Fayisa Ummer Muhammad, Edwin Peter, Mini P S Nair.Host: M S Ananthapathamanabhan https://www.instagram.com/sexeducation.kerala/https://www.instagram.com/podcast_scicle/--- Send in a voice message: https://anchor.fm/scicle/message Hosted on Acast. See acast.com/privacy for more information.
30m 21s · Jun 27, 2021
© 2021 Acast AB (OG)