Episode image

‘ഹൈപ്പോടെ’ തുറക്കുന്നു ഇന്ത്യൻ ഐപിഎൽ ‘ലാബ്’; സഞ്ജുവിന് പേടിക്കാനില്ല, കോലിക്ക് 18, ഒപ്പം ഇടംകയ്യൻ ‘ധോണി’യും

Manorama SPORTS

Episode   ·  0 Play

Episode  ·  19:33  ·  Mar 21, 2025

About

അടുത്തകാലത്തൊന്നുമില്ലാത്ത തരം ‘ഹൈപ്പു’മായാണ് ഐപിഎലിന്റെ പതിനെട്ടാം സീസണിനു തുടക്കമാകുന്നത്. ഐപിഎലിനു വേണ്ടി ജനം കാത്തിരിക്കുകയായിരുന്നോ എന്നു വരെ തോന്നിപ്പോകും. ചാംപ്യൻസ് ട്രോഫി ഉൾപ്പെടെ ഒട്ടേറെ ക്രിക്കറ്റ് മത്സരങ്ങളുടെ ആവേശം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല എന്നതും ഓർക്കണം. എന്നിട്ടും എന്തുകൊണ്ടാണ് ഇത്രയേറെ ‘ഹൈപ്’ ഐപിഎലിന്മേൽ നിലനിൽക്കുന്നത്? ഐപിഎലിലെ 10 ടീമുകളും അടിമുടി മാറി; പുതിയ ക്യാപ്റ്റന്മാർ മുതൽ പുതിയ നിയമങ്ങളും നിയമപരിഷ്കാരങ്ങളും വരെ പ്രാബല്യത്തിലാകുന്നു. നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള ആദ്യമത്സരം മുതൽ റൺമഴയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഈ സീസൺ ഐപിഎലിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്? ഐസിസിക്ക് ഒരു വർഷം കിട്ടുന്ന വരുമാനത്തേക്കാൾ കൂടുതൽ തുകയാണ് ബിസിസിഐക്ക് ഐപിഎല്ലിൽനിന്ന് ഏതാനും മാസങ്ങൾകൊണ്ടുതന്നെ ലഭിക്കുന്നത്. പണത്തിന്റെ കണക്കിൽ കളിക്കളത്തിലുമുണ്ട് കൗതുകം. വളരെ കുറഞ്ഞ കാശെറിഞ്ഞ് വാങ്ങിയവർ പോലും ഇത്തവണ അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്നു പറയുന്നത് എന്തുകൊണ്ടാണ്? അതിനിടെ ഇംപാക്ട് പ്ലേയറായുള്ള സഞ്ജുവിന്റെ മാറ്റവും നമുക്കു മുന്നിലുണ്ട്. ആർസിബിക്കും കോലിക്കും ഇത്തവണയെങ്കിലും കപ്പടിക്കുമോ എന്നതുൾപ്പെടെയുള്ള ഒട്ടേറെ ചോദ്യങ്ങളും.  തുപ്പലിനും മഞ്ഞുവീഴ്ചയ്ക്കും വരെ ‘സ്ഥാന’മുള്ള ഐപിഎലാണ് പതിനെട്ടാം സീസണിൽ തുടങ്ങുന്നതെന്നതാണു മറ്റൊരു കൗതുകം. എല്ലാം ചേർന്ന് എങ്ങനെയാണ് രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിന്റെ പരീക്ഷണശാലയായിത്തന്നെ ഐപിഎൽ മാറുന്നത്? വിശദമാക്കുകയാണ് മലയാള മനോരമ അസി. എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും ‘ത്രിൽ പിൽ 2025’ പോഡ്‌കാസ്റ്റിൽ. ഇനി മുതൽ ഐപിഎൽ അവസാനിക്കും വരെ കൃത്യമായ ഇടവേളകളിൽ വിശദമായ മത്സര വിശകലനങ്ങളും ഇടയ്ക്കിടെ അതിഥികളുമായും ഇരുവരും നിങ്ങൾക്കു മുന്നിലെത്തും. സ്റ്റേ ട്യൂൺഡ്... Get ready for the electrifying 18th season of the IPL, where the excitement is palpable! With revamped teams, new captains, and groundbreaking rules, this season promises to redefine T20 cricket. From the highly anticipated clash between defending champions Kolkata Knight Riders and Royal Challengers Bangalore to the strategic impact of players like Sanju Samson, every match is set to be a spectacle. Join Malayalam Manorama's 'Thrill Pill 2025' podcast, featuring Asst. Editor Shameer Rahman and Sports Editor Sunish Thomas, for in-depth analysis, exclusive insights, and special guest appearances throughout the IPL season. Stay tuned as we explore the financial juggernaut of the IPL, the surprises from low-cost acquisitions, and the burning question: Can RCB finally lift the trophy? This season is not just cricket; it's a T20 experiment, where even spit and dew play a role!See omnystudio.com/listener for privacy information.

19m 33s  ·  Mar 21, 2025

© 2025 Omny Studios (OG)