Episode image

വീസ പ്രശ്നം: ട്രംപിന്റെ ക്യാംപിൽ തമ്മിലടി | Visa | Donald Trump | Business Podcast

Bull's Eye

Episode   ·  0 Play

Episode  ·  6:22  ·  Jan 7, 2025

About

അമേരിക്കയിൽ കുടിയേറിയ ഇന്ത്യാക്കാർ പൊതുവേ ഡെം ആയിരുന്നു–ഡെമോക്രാറ്റുകൾ. ട്രംപിന്റെ വരവിൽ അനേകർ റെപ് ആയത്രെ–റിപ്പബ്ളിക്കൻ. ഇന്ത്യാക്കാരൻ വിവേക് ഗണപതി രാമസ്വാമിയെപ്പോലുള്ളവർ ട്രംപിന്റെ അടുത്ത ശിങ്കിടികളായിരുന്നല്ലോ. കോഴിക്കോട് എൻഐടിയിൽ പഠിച്ച പാലക്കാട് സ്വദേശി ഗണപതി രാമസ്വാമിയുടെ മകൻ. വിവേക് രാമസ്വാമിയുടെ ഭാര്യ അപൂർവ. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിന്റെ ഭാര്യ ആന്ധ്രക്കാരി ഉഷ! അതോടെ വെളുത്ത അമേരിക്കക്കാർ ചിന്തിക്കാൻ തുടങ്ങി– മാഗാ ആകെ പിശകാണല്ലോ. മാഗാ എന്നു വച്ചാൽ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’. ആ ഒറ്റ വാക്കിൽ പിടിച്ചാണ് ട്രംപ് ഇലക്‌ഷനിൽ ജയിച്ചു കയറിയത്. കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ... Malayala Manorama Senior Correspondent P. Kishore's podcast...See omnystudio.com/listener for privacy information.

6m 22s  ·  Jan 7, 2025

© 2025 Omny Studios (OG)