
കൊച്ചിലെ കൊച്ചു കച്ചവടം വളരുമ്പോൾ ബിഗ് മണി
Episode · 0 Play
Episode · 5:07 · Dec 18, 2024
About
ഹൈസ്കൂൾ ക്ലാസിൽ പഠിക്കുമ്പോൾ പയ്യൻ സ്കൂൾ ബസിൽ വച്ചു ഒരു ബിസിനസ് നടത്തി. ബാഗിൽ അമർ ചിത്രകഥയും ടിൻടിൻ കോമിക്സും മറ്റും കൊണ്ടുവരും. എന്നിട്ട് ബസിൽ മറ്റു കുട്ടികൾക്ക് വായിക്കാൻ വാടകയ്ക്കു കൊടുക്കും. അമർചിത്ര കഥ വായിക്കാൻ 25 പൈസ. ടിൻടിൻ ഒരു രൂപ. സ്കൂളിലെത്താൻ ബസിന് ഏകദേശം മുക്കാൽ മണിക്കൂർ വേണമെന്നതിനാൽ കച്ചവടം പൊടിപൊടിച്ചു. ആരോ ചൂണ്ടിക്കൊടുത്തു. അനധികൃത കച്ചവടം സ്കൂളിൽ ‘പിടിച്ചു’. മറ്റു കുട്ടികളുടെ മുന്നിൽ നിർത്തി പ്രിൻസിപ്പലിന്റെ വക ചൂരൽ കഷായം. അതേ പയ്യൻ വളർന്ന് എൻജിനീയറിങ് കഴിഞ്ഞ് അങ്ങ് അമേരിക്കൻ സിലിക്കൺവാലിയിലെത്തി. അവിടെ ബിഗ് ബിസിനസാണ്. ചൊട്ട‍യിലെ ശീലം ചുടല വരെ. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് Malayala Manorama Senior Correspondent P. Kishore's podcast...See omnystudio.com/listener for privacy information.
5m 7s · Dec 18, 2024
© 2024 Omny Studios (OG)