Chinkarakinnaram

Chinkarakinnaram Lyrics

Favourite Hits of Mohanlal  by M. G. Sreekumar, K. S. Chithra

Song  ·  15,054 Plays  ·  4:32  ·  Malayalam

℗ 2015 Millennium Audios

Chinkarakinnaram Lyrics

ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന മണിക്കുരുന്നേ വാ
പുന്നാരം പുന്നാരം
കുറുമ്പുറങ്ങുമീ കുരുന്നു ചുണ്ടത്തെ മണിപ്പതക്കം താ
അമ്മാനം അമ്മാനം
കുഞ്ഞിക്കുളിരമ്പിളിയേ
ചെല്ലച്ചെറുകുമ്പിളിലെ
മമ്മമാമുണ്ടു മിന്നാരം കണ്ടു മിന്നാമിന്നിയായ് വാ
വാവാവോ വാവാവോ
ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന മണിക്കുരുന്നേ വാ
പുന്നാരം പുന്നാരം

കൊമ്പനാന ചന്തം കൊണ്ടേ
കൊമ്പുകുഴൽ മേളം കൊണ്ടേ
നിറനിറ തിങ്കളായ്
നീയെന്നെ കാണാൻ വാ
ഇലക്കുറി ചാന്തും കൊണ്ടെ
തിരുമുടി പൂവും കൊണ്ടേ
ഇളവെയിൽ നാളം പോൽ
നീയെന്നെ പുൽകാൻ വാ
കുന്നിക്കുരുക്കുത്തിയായ്
നല്ല മഞ്ഞ കണിക്കൊന്നയായ്
താമരപ്പൂവരിമ്പായ്
നല്ല തങ്ക കിനാവൊളിയായ്
മെല്ലെ നല്ലോലത്തളിർ ഊഞ്ഞാലാടുന്ന കുഞ്ഞാറ്റക്കിളിയായ്
ആലോലം താലോലം
ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന മണിക്കുരുന്നേ വാ
പുന്നാരം പുന്നാരം
കുറുമ്പുറങ്ങുമീ കുരുന്നു ചുണ്ടത്തെ മണിപ്പതക്കം താ
അമ്മാനം അമ്മാനം

കുപ്പിവളകൈയ്യാൽ മെല്ലെ
കുറുനിര മാടും നേരം
കുനുകുനെ മിന്നിയോ
സ്വപ്നമാം മന്ദാരം
തുടുമിഴിത്തുമ്പാൽ മെല്ലെ
തൂമണി ചില്ലോളത്തിൽ
തൊടുകുറി ചാർത്തിയോ
മഞ്ഞിൻ മുത്താരം
പാടിത്തുടിച്ചിടുമ്പോൾ
മെയ് വാടിത്തളർന്നിടുമ്പോൾ
വാരിപ്പുണർന്നിടുമ്പോൾ
ഉള്ളം കോരിത്തരിച്ചിടുമ്പോൾ
മേലേ മഞ്ചാടിക്കുരു കുന്നോരത്തൊരു ചിന്തൂരക്കതിരായ്
ആലോലം താലോലം
ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന മണിക്കുരുന്നേ വാ
പുന്നാരം പുന്നാരം
കുറുമ്പുറങ്ങുമീ കുരുന്നു ചുണ്ടത്തെ മണിപ്പതക്കം താ
അമ്മാനം അമ്മാനം
കുഞ്ഞിക്കുളിരമ്പിളിയേ
ചെല്ലച്ചെറുകുമ്പിളിലെ
മമ്മമാമുണ്ടു മിന്നാരം കണ്ടു മിന്നാമിന്നിയായ് വാ
വാവാവോ വാവാവോ
രാരിരോ രാരിരോ

Writer(s): Gireesh Puthanchery, S. P. Venkitesh<br>Lyrics powered by www.musixmatch.com


More from Favourite Hits of Mohanlal

Loading

You Might Like

Loading


4m 32s  ·  Malayalam

℗ 2015 Millennium Audios

FAQs for Chinkarakinnaram