Episode image

ആര്‍ബിഐ നിരക്കുയര്‍ത്തുമ്പോള്‍ ലോണ്‍ ബാധ്യത കുറയ്ക്കാനുള്ള വഴികള്‍

Money Tok

Episode   ·  1 Play

Episode  ·  1 Play  ·  4:37  ·  Jun 8, 2022

About

പണപ്പെരുപ്പത്തെ ചെറുക്കാന്‍ ആര്‍ബിഐ റിപ്പോനിരക്കുകള്‍ വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്. പണപ്പെരുപ്പം മുന്നോട്ട് കുതിക്കുന്ന അവസരത്തിലാണ് ആര്‍ബിഐയുടെ നിരക്ക് വര്‍ധന. ഇക്കഴിഞ്ഞ മാസം 40 ബേസിസ് പോയ്ന്റ് ഉയര്‍ത്തിയതിനുശേഷമാണ് ഇന്ന് അതായത് 2022 ജൂണ്‍ എട്ടിന് വീണ്ടും അരശതമാനം കൂടി റീപോ നിരക്കുയര്‍ത്തിയത്. ഇതോടെ നിരക്ക് 4.90 ആയി. ഇതിനനുസൃതമായി ഇന്നു മുതല്‍ ബാങ്കുകളും വായ്പാ പലിശകള്‍ ഉയര്‍ത്തും.റിപ്പോ ലിങ്ക്ഡ് ലോണുകളിലെല്ലാം പുതിയ നിരക്കുകള്‍ ബാധകമാണ്. അതിനാല്‍ തന്നെ ഈടിന്‍മേല്‍ നല്‍കുന്ന സുരക്ഷിത വായ്പകളെയും, ഈടില്ലാതെ നല്‍കുന്ന വ്യക്തിഗത വായ്പകളുടെയും നിരക്കുകള്‍ വര്‍ധിക്കും. നിലവില്‍ ഭവന വായ്പ എടുത്തവര്‍ക്ക് ഇ എം ഐ വര്‍ധിച്ചേക്കും. ഇതല്ലെങ്കില്‍ ഇഎംഐകളുടെ തവണകളുടെ എണ്ണം വര്‍ധിക്കും.റിപ്പോ ലിങ്ക്ഡ് വായ്പകള്‍ക്ക് ഉള്ള പ്രത്യേകത അവ ഇടയ്ക്കിടെ വര്‍ധനവിന് വിധേയമാകും എന്ന് തന്നെയാണ്. ഈ അവസരത്തില്‍ വായ്പക്കാര്‍ എന്ത് ചെയ്യണം. പോഡ്കാസ്റ്റ് കേള്‍ക്കൂ.Listen to more podcasts : https://dhanamonline.com/podcasts

4m 37s  ·  Jun 8, 2022

© 2022 Podcaster