Kannum Nattu (Remix Version)

Kannum Nattu (Remix Version) Lyrics

Kadhavaseshan  by P. Jayachandran

Song  ·  20,447 Plays  ·  3:39  ·  Malayalam

℗ 2003 Satyam Audios

Kannum Nattu (Remix Version) Lyrics

കണ്ണ് നട്ട് കാത്തിരുന്നിട്ടും...
കണ്ണ് നട്ട് കാത്തിരുന്നിട്ടും...

കണ്ണ് നട്ട് കാത്തിരുന്നിട്ടും എൻ്റെ
കരളിൻ്റെ കരിമ്പു തോട്ടം
കട്ടെടുത്തതാരാണ്... ഓ, കട്ടെടുത്തതാരാണ്...
പൊന്നു കൊണ്ട് വേലി കെട്ടീട്ടും എൻ്റെ
കൽക്കണ്ട കിനാവു പാടം
കൊയ്തെടുത്തതാരാണ് ഓ, കൊയ്തെടുത്തതാരാണ്...

കുമ്പിളിൽ വിളമ്പിയ പൈമ്പാലെന്നോർത്തു ഞാൻ
അമ്പിളിക്കിണ്ണത്തേ കൊതിച്ചിരുന്നൂ
അന്നത്തെയന്തിയിൽ അത്താഴപ്പാത്രത്തിൽ
അമ്മ തൻ കണ്ണീരോ തിളച്ചിരുന്നൂ
അങ്ങനെ ഞാനന്നും കരഞ്ഞിരുന്നൂ

കണ്ണ് നട്ട് കാത്തിരുന്നിട്ടും എൻ്റെ
കരളിൻ്റെ കരിമ്പു തോട്ടം
കട്ടെടുത്തതാരാണ്... ഓ, കട്ടെടുത്തതാരാണ്...

കിളിച്ചുണ്ടൻ മാവിൽ കണ്ണെറിഞ്ഞന്നു ഞാൻ
കനിയൊന്നു വീഴ്ത്തി ഒളിച്ചു വെച്ചൂ
നീയതു കാണാതെ കാറ്റിൻ്റെ മറവിലൂ-
ടക്കരയ്ക്കെങ്ങോ തുഴഞ്ഞു പോയീ
കടവത്തു ഞാൻ മാത്രമായീ

കണ്ണ് നട്ട് കാത്തിരുന്നിട്ടും എൻ്റെ
കരളിൻ്റെ കരിമ്പു തോട്ടം
കട്ടെടുത്തതാരാണ്... ഓ, കട്ടെടുത്തതാരാണ്...
പൊന്നു കൊണ്ട് വേലി കെട്ടീട്ടും എൻ്റെ
കൽക്കണ്ട കിനാവു പാടം
കൊയ്തെടുത്തതാരാണ് ഓ, കൊയ്തെടുത്തതാരാണ്...

Lyrics powered by www.musixmatch.com


More from Kadhavaseshan

Loading

You Might Like

Loading


3m 39s  ·  Malayalam

℗ 2003 Satyam Audios

FAQs for Kannum Nattu (Remix Version)